തൊടുപുഴ: പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സഹകരണ സംഘം ഇന്ന് രാവിലെ 11ന് തൊടുപുഴ സഹകരണ ഭവൻ റോഡിൽ പുതിയ ആഫീസ് മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കും. സംഘം പ്രസിഡന്റ് എം.കെ. ദത്തൻ മാരിയിൽ ഉദ്ഘാടനം ചെയ്യും. ആഫീസ്, സ്റ്റേഷനറി സാധനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനും അംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് സംഘം ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പകൾ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ പബ്ലിഷിംഗ് രംഗത്തേക്ക് സജീവമാകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സഹകരണ സംഘം നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തന പരിധി തൊടുപുഴ താലൂക്കാണ്. ഭാവിയിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് സംഘത്തിന്റെ പ്രവർത്തനം വിപുലീകരിക്കും. മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഉൾപ്പെടെയുള്ള നിക്ഷേപ പദ്ധതികളും ചെറുകിട കച്ചവട വായ്പാ പദ്ധതികളും ആരംഭിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.