ആലക്കോട്: ജില്ലയിലെ കർഷകരോടുള്ള വഞ്ചനാപരമായ നിലപാടുകൾ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ പറഞ്ഞു. സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കി സ്വന്തം ഭൂമിയിൽ കൃഷിക്കും നിർമ്മാണ പ്രവർത്തനത്തിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വില്ലേജ് ആഫീസ് കൂട്ടധർണ സമര ഭാഗമായി കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി നടത്തിയ ആലക്കോട് വില്ലേജ് ആഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ജെയ്‌മോൻ പാണങ്കാട്ട്, ബേബി തെങ്ങുംപിള്ളി, ബിനു ലോറൻസ്, ജോയി കല്ലിടുക്കിൽ, ബേബി പാണങ്കാട്ട്, മാത്യൂ ചേബ്ലാങ്കൽ, ദേവസ്യാ കരോട്ടേകുന്നേൽ, റോബി പഴയിടം എന്നിവർ പ്രസംഗിച്ചു.