കുഞ്ചിത്തണ്ണി : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം മണി മുഖ്യ പ്രഭാഷണം നടത്തി.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി ചെലവഴിച്ചാണ് കുഞ്ചിത്തണ്ണി ഹയർ സെക്കൻഡറി സ്‌കൂളിലെ അക്കാദമിക്ക് ബ്ലോക്ക് നിർമിച്ചിട്ടുള്ളത്. രണ്ട് ബ്ലോക്കുകളിലായി മൂന്ന് നിലകളിൽ 14 ഹൈടെക്ക് ക്ലാസ് റൂമുകൾ, അഞ്ച് ലാബുകൾ, സ്മാർട്ട് കിച്ചൺ, ഡയനിംഗ് റൂം എന്നിവയടക്കമാണ് പുതിയ ഹൈടെക്ക് സ്‌കൂൾ മന്ദിരം നിർമിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ചേർന്ന പ്രാദേശിക യോഗം എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ് വിജയകുമാർ, പള്ളിവാസവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ, ഗ്രാമപഞ്ചായത്തംഗം ടൈറ്റസ് തോമസ്, അടിമാലി എ.ഇ.ഒ അംബിക പി, സമഗ്രശിക്ഷ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ പി.കെ ഗംഗാധരൻ, പി.ടിഎ പ്രസിഡന്റ് കെ,എൻ രാജു, കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.രാജകൃഷ്ണൻ, ഹെഡ്മാസ്റ്റർ പി.കെ മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.