panchalimedu
പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായി പാഞ്ചാലിമേട് ടൂറിസം സെന്ററിൽ നടന്ന ചടങ്ങിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ തിരിതെളിയിക്കുന്നു..

പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. പാഞ്ചാലിമേട് ടൂറിസം സെന്ററിൽ നടന്ന ചടങ്ങിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയിൽ പാഞ്ചാലിക്കുളം നവീകരിക്കൽ, നടപ്പാത, ചെക്ക്ഡാം, വാട്ടർ ആക്ടിവിറ്റി എക്യൂപ്‌മെന്റ്, ലൈറ്റിംഗ്, ഇരിപ്പിടങ്ങൾ, ലാൻഡ്‌സ്‌കേപിംഗ്, പാർക്കിംഗ് തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി.) യാണ് നിർമ്മാണ ഏജൻസി. 2018ൽ നിർമ്മാണം പൂർത്തിയാക്കിയ ഒന്നാംഘട്ട പദ്ധതിയിൽ പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടർ, റെയിൻഷെൽട്ടർ, അമിനിറ്റി സെന്റർ, ഫെൻസിംഗ് തുടങ്ങിയ പൂർത്തീകരിച്ചിരുന്നു. ഒന്നാംഘട്ടം പൂർത്തീകരിച്ചതിനെ തുടർന്ന് ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകൾ വന്നുചേരുന്ന ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി പാഞ്ചാലിമേട് മാറിക്കഴിഞ്ഞു. ചടങ്ങിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു സ്വാഗതം ആശംസിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മധു.വി.ജി., മുഹമ്മദ് നിസാർ.പി.വൈ., ഏലിയാമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ സാലിഹ അഷറഫ്, പി.ഇ. വർക്കി, മോളി ജോർജ്ജ്, ജോസ് മാത്യു, സാലിക്കുട്ടി ജോസഫ്, പ്രഭാവതി ബാബു, മിനി സുധാകരൻ, പി.ആർ. ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു. ഡി.റ്റി.പി.സി. സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.ഗിരീഷ് നന്ദി പറഞ്ഞു.