ഇടുക്കി: സാമൂഹ്യനീതി വകുപ്പ് മുഖേന ഡിഗ്രി/തത്തുല്യ കോഴ്‌സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്‌സുകൾ എന്നീ വിഭാഗങ്ങളിൽ സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിതലത്തിൽ ആർട്ട് വിഷയങ്ങൾക്ക് 60 ശതമാനവും സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും മാർക്ക് കരസ്ഥമാക്കിയവർക്കും പി.ജി/ പ്രൊഫഷണൽ കോഴ്‌സുകൾക്ക് 60 ശതമാനവും മാർക്ക് കരസ്ഥമാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ 04862 228160.