ഇടുക്കി : വനിത ശിശുവികസന വകുപ്പ് നാഷണൽ ന്യൂട്രീഷ്യൻ മിഷൻ പദ്ധതിയിൽ ഒഴിവുള്ള ജില്ലാ കോഓർഡിനേറ്റർ, ബ്ലോക്ക് കോഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്ന ക്രമത്തിൽ ജില്ലാ കോഓർഡിനേറ്റർ കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ബിരുദം/ ബിരുദാനന്തര ബിരുദം കൂടാതെ ആപ്ലിക്കേഷൻ മെയിന്റനൻസ് ആന്റ് സപ്പോർട്ട് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ബ്ലോക്ക് കോർഡിനേറ്റർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം കൂടാതെ ടെക്‌നോളജി/ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം കൂടാതെ സാമൂഹിക മേഖലയിലോ ലോക്കൽ ഗവൺമെന്റിലോ ഉള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ, ന്യൂബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ , മൂന്നാം നില, തൊടുപുഴ എന്ന വിലാസത്തിൽ സെപ്തംബർ 30നകം ലഭ്യമാക്കണം. ഫോൺ 4862 221868.