തൊടുപുഴ: റബർ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദൾ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് രജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ ധർണാസമരം ഉദ്ഘാടനം ചെയ്തു. ഉത്പാദന ചെലവിന് ആനുപാതികമായി റബറിന് താങ്ങുവില നിശ്ചയിച്ച് അത് കർഷകർക്ക് ലഭ്യമാക്കണം. റബർ ആക്ട് റദ്ദ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക. റബറിന്റെയും സിന്തറ്റിക് റബറിന്റെയും ഇറക്കുമതി തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് വിൻസന്റ് കട്ടിമറ്റം, സെബാസ്റ്റ്യൻ വാണിയപ്പുര, വിൻസന്റ് മുണ്ടയ്ക്കാട്ട്, ദേവ് സെബാസ്റ്റ്യൻ, കെ.കെ. ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.