തൊടുപുഴ: ആറന്മുളയിൽ കോവിഡ് ബാധിതയായ പട്ടികജാതി യുവതിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മിറ്റി. ഉന്നതതല അന്വേഷണം നടത്തി, യുവതിക്കു സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.ടി. രജിമോ‍ൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. ബിനു, ട്രഷറർ സി.എം. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.