road

കാഞ്ഞാർ: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കാഞ്ഞാർ വാഗമൺ ജങ്ഷന് സമീപം അപകടകരമായ കുഴി രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കേരള ഗ്രാമീൺ ബാങ്കിൻ്റെ കാഞ്ഞാർ ശാഖയുടെ മുന്നിലാണ് ജലവിതരണ പൈപ്പ് പൊട്ടിയ ഭാഗത്ത് അപകടകരമായ നിലയിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. ചെറുവാഹനങ്ങൾ ഇതിൽ ചാടിയാൽ വലിയ അപകട സാധ്യതയാണ് ഉള്ളത്. ഒരു മാസത്തിലേറെയായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. ചെറിയ കുഴിയായിരുന്നതാണ് ഇപ്പോൾ വലിയ ഗർത്തമായി മാറിയത്. ഗർത്തത്തിൻ്റെ അപകട സാധ്യത മനസിലാക്കിയ നാട്ടുകാർ തെങ്ങിൻ്റെ ഓലമടൽ കുഴിയിൽ കുത്തി നിർത്തി അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങൾക്ക് കെണിയൊരുക്കുന്ന ഈ ഭാഗത്തെ അപകട സാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.