kpms


തൊടുപുഴ: കൊവിഡ് രോഗിയായ പട്ടികജാതി പെൺകുട്ടി ആംബുലൻസിൽ പീഡനത്തിനിരയായ സാഹചര്യം സൃഷ്ടിച്ചത് നടത്തിപ്പിലെ വീഴ്ചയാണെന്നും അതിന് സർക്കാർ ഉത്തരവാദിയാണെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയടെയും കുടുംബത്തിന്റേയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നുംഅനിൽകുമാർ ആവശ്യപ്പെട്ടു .കേരള പുലയൻ മഹാസഭ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി താലൂക്ക് യൂണിയൻ കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ ഗാന്ധിസ്‌ക്വയറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് വൈസ് പ്രസിഡന്റെ് ജോഷി തൊമ്മൻകുത്ത് അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ഗോകുൽ ബിജു, ട്രഷറർ ബിന്ദു ജഗന്നാഥൻ,രമണി ചന്ദ്രൻ, രാജു മുപ്പുറം എന്നിവർ പ്രസംഗിച്ചു.