bambu

കഞ്ഞിക്കുഴി: പാലപ്ലാവ് പട്ടികവർഗ്ഗകോളനിയിൽ ആരംഭിച്ച ഉണർവ് ബാബുക്രാഫ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോകോൺഫറൻസിലൂടെ മന്ത്രി എകെ ബാലൻ നിർവഹിച്ചു. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സ്ഥിരം തൊഴിലിന് കൂടി പ്രാധാന്യം നൽകിയാണ് സർക്കാർ പദ്ധതികൾ ആവിഷ്‌കരിരിക്കുന്നതെന്ന് ബാംബുക്രാഫ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പാരമ്പര്യ കൃഷിക്കും വനവിഭവശേഖരണത്തിനും പുറമേ സ്ഥിരമായ വരുമാനം ലഭിക്കുന്ന തൊഴിൽനേടുന്നതിനും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിനായി പാരമ്പര്യ തൊഴിലിൽ നൈപുണ്യ പരിശീലനം നൽകി മികച്ച ഉത്പന്നം നിർമിച്ച് ശാസ്ത്രിയ വിപണന മാർഗം അവലംബിച്ചാൽ മികച്ച വരുമാനം ഉറപ്പാക്കാൻ സാധിക്കും. ഇതിനായി പട്ടിക വർഗ്ഗവികസന വകുപ്പ് വിവിധ പദ്ധതികൾ ആവഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എംഎം മണിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിൽ സാധ്യത ഉറപ്പാക്കാനും തങ്ങളുടെ തൊഴിൽമേഖലക്ക് ഉത്തേജനം നൽകാനും ബാംബു ക്രാഫ്റ്റ് യൂണിറ്റിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.റോഷി അഗസ്റ്റിയൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെ എസ് ആർടിസി ഡയറക്ടർബോഡ് അംഗം സി വി വർഗ്ഗീസ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്‌റോമിയോ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ ചന്ദ്രൻ വാർഡ് മെമ്പർ സന്തോഷ് കുമാർ തുടങ്ങിയവർ സാസരിച്ചു. ബാംബുകോർപ്പറേഷൻ എം ഡി എ എം മുഹമ്മദ് ബഷീർ, കെ.വി മുഹമ്മദ് കുഞ്ഞി, ത്രിതല പഞ്ചായത്തംഗങ്ങളായ റാണി ഷാജി, പുഷ്പഗോപി, രാജി ചന്ദ്രൻ,ടോമി കുന്നേൽ, ബി ഡി ഒ ഹർഷൻ തുടങ്ങിയവർ പങ്കെടുത്തു.

17ലക്ഷത്തിന്റെ പദ്ധതി

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 15 ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 17ലക്ഷം രൂപയും ചിലവഴിച്ചാണ് ബാംബുക്രാഫ്റ്റ് യൂണിറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങളും ഉപകരണങ്ങളടക്കമുള്ള ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. പാലപ്ലാവ്‌കോളനിയിലെ പരിശീലനം ലഭിച്ച 22 അംഗങ്ങളാണ് ബാംബു ക്രാഫ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗക്കാരായ കുടുംബങ്ങൾ നിർമ്മിച്ച കണ്ണാടിപ്പായ, കൊട്ട, വട്ടി, മുറം, പരമ്പ്, ഓഫീസ് ഫയലുകൾ, ബാഗുകൾ തുടങ്ങിയ മുള ഉത്പ്പന്നങ്ങളും കരകൗശല വസ്തുക്കളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രദർശിപ്പിച്ചു.