തൊടുപുഴ: ജില്ലയിൽ ആദ്യമായി പ്രതിദിന കൊവിഡ് രോഗ ബാധിതരുടെ എണ്ണം നൂറ് കടന്നു. ഇന്നലെ 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.പതിനഞ്ച്പേർ രോഗമുക്തരായി.
ഉറവിടം വ്യക്തമല്ല
കെ ചപ്പാത്ത് സ്വദേശി
ഏലപ്പാറ സ്വദേശി
ചക്കുപള്ളം സ്വദേശിനി
തള്ളക്കാനം സ്വദേശി
റോസാപ്പൂക്കണ്ടം സ്വദേശി
പീരുമേട് സ്വദേശിനി
മമ്മട്ടിക്കാനം സ്വദേശി
കീരിക്കോട് സ്വദേശികൾ (രണ്ട്)
സമ്പർക്കം
ആലക്കോട് ഉപ്പുകുളം സ്വദേശിനി
അറക്കുളം സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)
ആനക്കുഴി സ്വദേശിനി
അയ്യപ്പൻകോവിൽ സ്വദേശികൾ (രണ്ട്)
കെ ചപ്പാത്ത് സ്വദേശി
ഇളംദേശം സ്വദേശി
ഉപ്പുകണ്ടം സ്വദേശി
കാഞ്ചിയാർ സ്വദേശികളായ അച്ഛനും മകനും
കാഞ്ചിയാർ സ്വദേശിനികൾ (രണ്ട്)
തള്ളക്കാനം സ്വദേശി
കരുണാപുരം സ്വദേശികൾ (നാല്)
കരുണാപുരം സ്വദേശിനികൾ (ആറ്)
വെള്ളയാംകുടി സ്വദേശികളായ അച്ഛനും മകനും
കട്ടപ്പന മുളകരമേട് സ്വദേശി
അമരാവതി സ്വദേശികളായ ദമ്പതികൾ (രണ്ട്)
കുമാരമംഗലം സ്വദേശിനികൾ (മൂന്ന്)
മൂന്നാർ സ്വദേശികൾ (മൂന്ന)
മുട്ടം സ്വദേശിനി
നെടുങ്കണ്ടം സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)
പാമ്പാടുംപാറ കല്ലാർ സ്വദേശിനി
പെരുവന്താനം സ്വദേശിനി
രാജാക്കാട് സ്വദേശി
ശാന്തൻപാറ പുത്തടി സ്വദേശി
മേലെചെമ്മണ്ണാർ സ്വദേശികൾ (മൂന്ന്)
ഉണ്ടപ്ലാവ് സ്വദേശി
മുതലക്കോടം സ്വദേശി
ഉടുമ്പൻചോലയിലെ അന്യസംസ്ഥാന തൊഴിലാളി സ്ത്രീകൾ (അഞ്ച്)
ഇളംദേശം സ്വദേശിനി
ആഭ്യന്തര യാത്ര
ബൈസൺവാലി സ്വദേശികൾ (രണ്ട്)
കരിങ്കുന്നം സ്വദേശി
കരിങ്കുന്നത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ (നാല്)
കരുണാപുരം സ്വദേശിനികൾ (രണ്ട്)
കരുണാപുരം സ്വദേശികൾ (രണ്ട്)
കൊക്കയാർ സ്വദേശിനി
കുമളി സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)
മൂന്നാർ സ്വദേശി
തൂക്കുപാലത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ (നാല്)
പാമ്പാടുംപാറ സ്വദേശിനി
വലിയതോവാള സ്വദേശികൾ (മൂന്ന്)
രാജകുമാരി സ്വദേശികൾ (രണ്ട്)
ശാന്തൻപാറ സ്വദേശി
പട്ടയംകവല സ്വദേശി
ഉടുമ്പൻചോല സ്വദേശി
ഉടുമ്പഞ്ചോലയിലുള്ള അന്യ സംസ്ഥാന തൊഴിലാളികൾ (നാല്)
വാഴത്തോപ്പിലെ അന്യ സംസ്ഥാന തൊഴിലാളി
വണ്ടന്മേട് സ്വദേശികൾ (രണ്ട്)
വണ്ടന്മേട് സ്വദേശിനി
വെള്ളിയാമറ്റം സ്വദേശി
രോഗമുക്തർ - 15
കരിമണ്ണൂർ (രണ്ട്)
കട്ടപ്പന (ഒന്ന്)
മുട്ടം (ഒന്ന്)
പാമ്പാടുംപാറ (രണ്ട്)
തൊടുപുഴ (മൂന്ന്)
വണ്ണപ്പുറം (രണ്ട്)
വാഴത്തോപ്പ് (രണ്ട്)
വെള്ളിയാമറ്റം (രണ്ട്)
പേടിയുമില്ല, ജാഗ്രതയുമില്ല
പഴയ ജാഗ്രതയോ ഭയമോ പൊടിക്ക് പോലുമില്ലെന്നതാണ് ജില്ലയിൽ പടിപടിയായി ഉയർന്ന് നൂറുകടന്ന കൊവിഡ് കണക്ക് സൂചിപ്പിക്കുന്നത്. പൊതു ഇടങ്ങളിലൊന്നും പഴയപോലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ഗൗരവവും പ്രതിരോധവും ഇല്ലാതായി. സർക്കാർ ആഫീസുകളുടെ മുന്നിലടക്കം ഉണ്ടായിരുന്ന ഹാൻഡ് വാഷ് കോർണറുകൾ ഇല്ലാതാകുകയോ പേരിന് മാത്രമാകുകയോ ചെയ്തു. പൊതുജനങ്ങൾക്കും ആവശ്യങ്ങൾക്കായി ഓഫീസിൽ വരുന്നവർക്കും കൈ കഴുകാൻ സൗകര്യമില്ല. ഓരോ ദിവസവും ടൗണുകളിൽ വാഹനങ്ങളുമായി ഇറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ പല സർക്കാർ ഓഫീസുകളിലും സാമൂഹ്യ അകലം പാലിക്കാതെയുള്ള ജനത്തിരക്കേറി. പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടാകും വിധം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബാങ്കുകളിലും വലിയ തോതിൽ ഇടപാടുകാരെത്തുന്നുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ ഉള്ളവർക്ക് എവിടെയിരുന്നും നടത്താൻ കഴിയുന്ന ബാങ്കിംഗ് ഇടപാടുകൾക്ക് വേണ്ടിയാണ് പലരും രാവിലെ മുതൽ വൈകിട്ട് വരെ എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് തിരക്ക് കൂട്ടുന്നത്. പൊലീസ് സ്റ്റേഷനുകളിലും പരാതികളുമായി പഴയത് പോലെ ആളുകൾ എത്തിത്തുടങ്ങി. ബസുകളിലും ആട്ടോറിക്ഷകളിലും സാമൂഹിക അകലം ഉറപ്പാക്കാനാകുന്നില്ല. ആദ്യ ഘട്ടത്തിലെ പോലെ ഗൗരവമായ നിരീക്ഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.