കുരുതിക്കളം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ അംഗീകാരം ലഭിച്ച കുരുതിക്കളം ബട്ടർഫ്‌ളൈസ് ടെയ്‌ലറിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു. രണ്ട് ലക്ഷം രൂപ വരെ പ്രവർത്തന മൂലധനം നൽകി അഞ്ച് അംഗവനിതാ ഗ്രൂപ്പുകളെയാണ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ആധുനി കതയ്യൽ മെഷീനുകൾ, തയ്യൽ പരിശീലനം, കളർ ഫോട്ടോസ്റ്റാറ്റ് എന്നിവ ഉൾപ്പെട്ട പ്രവർത്തനങ്ങൾ ലഭ്യമാണ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം എം. മോനിച്ചന്റെ അദ്ധ്യക്ഷതയിൽ ബട്ടർഫ്ലൈസ് ടെയ്‌ലറിംഗ് സെന്റർ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർവഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്തംഗങ്ങളായ ടെസി മോൾ മാത്യൂ, സുധ ജോണി, സംഘം പ്രസിഡന്റ് മിനി മോഹനൻ, സെക്രട്ടറി ഷാന്റി ജിമ്മി, നവദർശനാ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.എ. സിജു, സിജി ജോജി മറ്റത്തിനാനി, മഞ്ജു ഷൈമോൻ, ബിൻസി ജോയി എന്നിവർ പ്രസംഗിച്ചു.