തൊടുപുഴ: പി.ജെ. ജോസഫ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ജില്ലാ ആയുർവേദ ആശുപത്രിയിലെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 11 നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്ര്യേസ്യ പൗലോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ആശുപത്രിയിലെ നിർമാണം പൂർത്തിയാക്കിയ വനിതാ വാർഡ്,​ പേ വാർഡ് ബ്ലോക്ക്,​ യോഗാഹാൾ എന്നിവയുടെയും ഉദ്ഘാടനം നടക്കും.