നെടുങ്കണ്ടം: റാൻസം വൈറസ് ആക്രമണത്തിലൂടെ നെടുങ്കണ്ടത്തെ സ്റ്റുഡിയോയിലെ ഫയലുകൾ ഹാക്കർമാർ കവർന്നു. ഫയലുകൾ തിരികെ നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ മൂല്യമുള്ള ബിറ്റ് കോയിനുകൾ നൽകണമെന്നാണ് ഹാക്കർമാരുടെ ആവശ്യം.നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ പ്രവർത്തിക്കുന്ന ഷമീർ ഷംസുദീന്റെ പെൻസിൽ സ്റ്റുഡിയോയിലെ മൂന്ന് വർഷത്തെ ഫയലുകളാണ് ഹാക്കർമാർ ചോർത്തിയത്. പുതിയ വർക്കുകളുടെ അടക്കം ഫയലുകളാണ് കമ്പ്യുട്ടറിൽ
നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ ബിറ്റ് കോയിൻ കൈമാറണമെന്ന സന്ദേശവും ഷംസുദിനെത്തി. മുമ്പ് ഉപയോഗിച്ച് വന്നിരുന്ന കമ്പ്യുട്ടറിന് കേട് സംഭവിച്ചതോടെ ബാക്അപ് എടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ കംപ്യൂട്ടറിൽ ശേഖരിച്ചിരുന്ന വർഷങ്ങൾപഴക്കമുള്ള ചിത്രങ്ങളടക്കം നഷ്ടപ്പെട്ടു.