തൊടുപുഴ: ഈ മാസവും കെ.എസ്.ആർ.ടി.സി ഡിപ്പോ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് സത്ബുദ്ധി ഉദിക്കാൻ ഒക്ടോബർ ആദ്യവാരം തൊടുപുഴയിൽ സർവ്വമത പ്രാർത്ഥനയും പ്രതിക്ഷേധ സമ്മേളനവും നടത്തും. പ്രതികരണ ശേഷിയുള്ള സാമൂഹിക, സാംസ്‌കാരിക, പൊതുതാത്പര്യ സംഘടനകളെ അണിനിരത്തുമെന്ന് പൊതുപ്രവർത്തകൻ ആമ്പൽ ജോർജ്ജ് അറിയിച്ചു. തികച്ചും അശാസ്ത്രീയമായി പണികഴിപ്പിച്ചിരിക്കുന്ന ഡിപ്പോ ചോരാത്ത ഒരു സ്ഥലം പോലുമില്ല. കോടികളുടെ അഴിമതിയാണ് നടന്നത്. ഉദ്ദേശിച്ച ചാനലിലൂടെ വാഹനം കയറിയിറങ്ങണമെങ്കിൽ പല സ്ഥലവും പൊളിക്കേണ്ടി വരും. ഇക്കാര്യങ്ങൾ സർക്കാർ അന്വേഷിക്കണമെന്നും ആമ്പൽ ജോർജ്ജ് ആവശ്യപ്പെട്ടു.