അറക്കുളം: .കെ പി എസ് ടി എ നടപ്പിലാക്കി വരുന്ന ഗുരുസ്പർശം രണ്ടാം ഘട്ടപദ്ധതിയുടെ അറക്കുളം ഉപജില്ലാ തല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്നിർവ്വഹിച്ചു.. ഉപജില്ലാ പ്രസിഡന്റ് പി.വി.ജോർജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് വി.എം.ഫിലിപ്പച്ചൻ, കുടയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ മുരളീധരൻ, ഉപജില്ലാ സെക്രട്ടറി ഷാജി മാത്യു, ലീന മാത്യു, ജസീല കൊന്താലം, സിന്ധു എ എൻ എന്നിവർ പ്രസംഗിച്ചു.