തൊടുപുഴ : കഴിഞ്ഞ രണ്ട് മാസമായി 50 രൂപടെ മുദ്രപ്പത്രം ലഭ്യമാക്കാതെ ആളുകളെകൊണ്ട് 500 രൂപയുടെ മുദ്രപത്രം വാങ്ങുവാൻ നിർബന്ധിതരാക്കുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നതെന്ന് കത്തോലിക്കകോൺഗ്രസ്. പട്ടയത്തിനും മറ്റ് ആവശ്യങ്ങൾക്കും മുദ്രപ്പത്രത്തിൽ സത്യവാങ്ങ്മൂലങ്ങൾ നൽകാൻ സർക്കാർ നിബന്ധന വെയ്ക്കുകയും എന്നാൽ ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാതെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയുമാണ് അടിയന്തിരമായി 20,50,100 രൂപകളുടെ മുദ്രപ്പത്രങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.