തൊടുപുഴ : കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന 'ബാലശക്തി പുരസ്‌കാർ 2021', 'ബാലകല്യാൺ പുരസ്‌കാർ 2021' എന്നീ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യസേവനം, ധീരത, കണ്ടുപിടിത്തം എന്നീമേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം ഉളള കുട്ടികൾക്ക് ബാല ശക്തി പുരസ്‌കാരത്തിന് അപേക്ഷിക്കാവുന്നതാണ്. കുട്ടികളുടെക്ഷേമം, ഉന്നമനം, സംരക്ഷണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാല കല്യാൺ പുരസ്‌കാരത്തിന് അപേക്ഷിക്കാവുന്നതാണ്. സെപ്തംബർ 15നകം https://nca-wcdnic.in/ എന്ന വെബാപോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കേïതാണ്.