punchayath

അയ്യപ്പൻ കോവിൽ :പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഐഎസ്ഒ സർട്ടിഫൈഡ് ഓഫീസ് പ്രഖ്യാപനവും ഇന്ന് നടക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി എംഎം മണി ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് പം. പി ഐ എസ് ഒ സർട്ടിഫൈഡ് ഓഫീസ് പ്രഖ്യാപനം നടത്തും.ഇ എസ് ബിജിമോൾ എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് പ്ലാൻ ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്തിലെത്തുന്നവർക്ക് സൗകര്യപ്രദമായ ഫ്രണ്ട് ഓഫീസ് സംവിധാനമുൾപ്പെടെ ക്രമീകരിച്ചു കഴിഞ്ഞതായി അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി കുര്യാക്കോസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിബു കുമാർ എസ്,ത്രിതല പഞ്ചായത്ത് പ്രതിനിധികൾതുടങ്ങിയവർ പങ്കെടുക്കും.