തൊടുപുഴ: തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്ന പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡീൻ കുര്യാക്കോസ് എംപി ഇന്നലെ രാത്രി ന്യൂഡൽഹി ലേക്ക് തിരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായുള്ള പരിശോധനയ്ക്കും ഇതര ക്രമീകരണങ്ങൾക്കുമായാണ് നേരത്തെ യാത്രതിരിച്ചത്. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം ഒക്ടോബർ ഒന്നു വരെ ശനി ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ മറ്റ് അവധികൾ ഒന്നുമില്ലാതെ തുടർച്ചയായാണ് പാർലമെന്റ് സമ്മേളിക്കുന്നത്. ഒക്ടോബർ രണ്ടി ന് എംപി തിരിച്ചെത്തും .