തൊടുപുഴ: മടക്കത്താനം അസീസി സ്‌നേഹ വീട്ടിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകി. കേരള സമാജം സൗത്ത് ഫ്ളോറിഡ നൽകിയ ഓണക്കോടി തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപ്പു ജോൺ ജോസഫ് അന്തേവാസികൾക്ക് സമ്മാനിച്ചു. യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിമാരായ ബൈജു വറവുങ്കൽ, ക്ലമന്റ് ഇമ്മാനുവൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പേരേപ്പാടൻ, ജില്ലാ സെക്രട്ടറി ജെയ്‌സ് ജോൺ എന്നിവർ പങ്കെടുത്തു.