nobile
ചികിത്സയിൽ കഴിയുന്ന നോബിൾ

തൊടുപുഴ : അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന നിർദ്ധന യുവാവ് സഹായം തേടുന്നു. ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി കാരാമ്മേൽ മാത്യുവിന്റെയും ഗ്രേസിയുടെയും മകൻ നോബിളാണ് (36)​ സഹായം തേടുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിക്കി തൊടുപുഴ​- വെങ്ങല്ലൂർ- അടിമാലി റൂട്ടിൽ എതിരെ വന്ന വാഹനം ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നോബിൽ ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ അ‌ഞ്ച് ലക്ഷത്തോളം രൂപയുടെ ചിലവ് വരും. പ്രായമായ മാതാപിതാക്കളും ഒരു സഹോദരനുമടങ്ങുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ് ഈ തുക. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടന്നുവന്നത്. നോബിളിനെ സഹായിക്കാനായി സഹോദരൻ അനിൽ,​ പൊതുപ്രവർത്തകൻ ആന്റോ ആന്റണി,​ അദ്ധ്യാപകൻ ജോൺസൺ ഐസക് എന്നിവരുടെ പേരിൽ തൊടുപുഴ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ : 11210100288069,​ IFSC കോഡ‌് : FDRL0001121.