മണക്കാട് : കുന്നത്തുപാറ തണൽ റസിഡ‌ന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം നടത്തി. വീടുകളിൽ മരുന്ന് എത്തിച്ച് കൊടുക്കുന്നതിന് പ്രസിഡന്റ് ജി. സുഭാഷ്,​ ആർ. മുരളീധരൻ,​ പി.എൻ ചന്ദ്രശേഖരൻ നായർ,​ വി.എസ് ബാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.