കട്ടപ്പന : അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തിലെ 8,​9,​10 വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാലും ചപ്പാത്തും അനുബന്ധ മേഖലകളിലും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതിനാൽ അധികാരികൾ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസ് അയ്യപ്പൻകോവിൽ മണ്ഡലംകോൺഗ്രസ് കമ്മറ്റി അടിയന്തിരയോഗം ആവശ്യപ്പെട്ടു. ജനങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ എല്ലാവർക്കും മാനസിക പിന്തുണ നൽകണം. ഇതുസബന്ധിച്ച് ആരോഗ്യവകുപ്പിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രൻ മാരിയിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജെയിംസ് കാപ്പൻ,​ ഷാജി.പി.ജോസഫ്,​ ജോണി,​ അഷറഫ്അലി,​ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.