നെടുങ്കണ്ടം: പെൺകുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. മാവടി അശോകവനം ഭാഗത്ത് നഗ്‌നത പ്രദർശനം നടത്തിയ മുളകുപാറയിൽ ജയകുമാറാണ് (കിച്ചു- 25) അറസ്റ്റിലായത്. പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. രണ്ട് തവണ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. ഭാര്യയുടെ വീട്ടിലും പ്രദേശത്തെ എസ്റ്റേറ്റുകളിലുമായി ഇയാൾ ഒളിവിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ
ചാക്കോ, പൊലീസ് ഉദ്യോഗസ്ഥരായ മുജീബ്, പ്രജിൻസ്, അനിൽ കൃഷ്ണൻ
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ കേസ് റജിസ്റ്റർ ചെയ്തു.