കട്ടപ്പന : പത്തുചെയിൻ മേഖലയിലെ കർഷകരുടെ പട്ടയം ലഭ്യമാക്കാൻ പണം വാങ്ങിയ കേസിൽ പ്രതിചേർക്കപ്പെട്ട അയ്യപ്പൻകോവിൽ,​ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവയ്ക്കണമെന്നും ഉത്തരവാദിയായ റവന്യു ​, സർവ്വേ ഉദ്യോഗസ്ഥൻമാർക്കെതിരെയും കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. വസ്തു അളവിന് വിളിച്ച താത്കാലിക സർവ്വേയർമാർക്ക് ഡിപ്പാർട്ടുമെന്റിൽ നിന്നും ദിവസവേതനം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.