തൊടുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ ജൂബിലി ആഘോഷ ഉദ്ഘാടനം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നിർവഹിക്കുന്നത് തത്സമയം മുഴുവൻ ബൂത്ത് തലത്തിലും ജനങ്ങളിൽ എത്തിക്കാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. അന്ന് വൈകിട്ട് ആറ് മുതൽ പ്രതേക സൗകര്യമൊരുക്കി ജൂബിലി ആഘോഷപരിപാടി ജനകീയമാക്കും. പിണറായി സർക്കാരിന്റെ തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 15ന് രാവിലെ മുഴുവൻ മണ്ഡലത്തിലും കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ധർണ നടത്തും.