ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്ടിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെ ഡീൻ കുര്യാക്കോസ് എം.പി ആശംസാ സന്ദേശം നൽകി. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ സ്വാഗതം പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ കീഴിൽ പാറത്തോട് പ്രവർത്തിച്ചു വന്നിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് സുപ്പർമാർക്കറ്റായി ഉയർത്തിയത്. പാറത്തോട് ടൗണിൽ കൊത്തളത്തിൽ ബിൽഡിങ്ങിലാണ് പുതിയ സുപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. പാറത്തോട് സപ്ലൈകോ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി.പി മൽക്ക ആദ്യവില്പന നിർവഹിച്ചു.