അയ്യപ്പൻകോവിൽ : നാടിന്റെ വികസനരംഗത്ത് വലിയ മന്നേറ്റം നടക്കുന്ന കാലമാണിതെന്ന് മന്ത്രി എം.എം. മണി. അയ്യപ്പൻ കോവിൽ പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ ഐ.എ.സ്.ഒ സർട്ടിഫൈഡ് ഓഫീസ് പ്രഖ്യാപനം ഇ എസ്. ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. എൽ. ബാബു അദ്ധ്യക്ഷത വഹിച്ചു. വീട്ടമ്മയായ ലാലി സാബു രചിച്ച 'മിറാഷ' എന്ന നോവലിന്റെ പ്രകാശന കർമ്മം മന്ത്രി എം.എം. മണി നിർവഹിച്ചു.
പഞ്ചായത്ത് പ്ലാൻ ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളത്. ഐ.എസ്.ഒ സർട്ടിഫൈഡ് ലഭിക്കുന്നതിനാവശ്യമായ അനുബന്ധ ജോലികളാണ് നവീകരണത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്. പഞ്ചായത്തിലെത്തുന്നവർക്ക് സൗകര്യപ്രദമാം വിധമുള്ള ഫ്രണ്ട് ഓഫീസ് സംവിധാനമുൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോൾ ബിനോജ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി. എസ്. രാജൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ഷിബു കുമാർ എന്നിവർ സംസാരിച്ചു.