ഇടുക്കി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ 14ന് ആരംഭിക്കുന്നതിന് മുന്നോടിയായി തൊടുപുഴ ജോ. ആർ.ടി.ഒ ആഫീസിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിലും ഡ്രൈവിംഗ് സ്‌കൂളുകളിലുമെത്തി വിലയിരുത്തും. ലോക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ലേണേഴ്സ് ലൈസൻസ് എടുത്തവർക്കോ ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമാണ് ഒക്ടോബർ 15 വരെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം. മറ്റുള്ളവർക്ക് അതിനു ശേഷം അവസരം നൽകും. ലേണേഴസ് ടെസ്റ്റുകൾക്ക് ഓൺലൈൻ രീതി തുടരും. നിർദ്ദേശങ്ങൾ പാലിക്കാത്ത ഡ്രൈവിങ് സ്‌കൂളിനെതിരെ യും പഠിതാക്കൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഡ്രൈവിംഗ് സ്കൂളുകൾക്കുള്ല നിർദ്ദേശങ്ങൾ
1. ഇൻസ്ട്രക്ടറും പരിശീലനാർത്ഥിയും ഗ്ലൗസ്, മാസ്‌ക്, മുഖാവരണം എന്നിവ ധരിക്കണം
2. ജീവനക്കാർ കണ്ടെയ്ന്റ്‌മെന്റ് സോണിൽ താമസിക്കുന്നവരോ കുടുംബാംഗങ്ങൾ ആരെങ്കിലും ഹോം ക്വാറന്റൈനിൽ ഉള്ളവരോ ആയിരിക്കരുത്. 3. എല്ലാവരും സാമൂഹ്യ അകലം പാലിക്കണം
4. ആഫീസും പരിസരവും വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
5. കൊവിഡ് മാർഗ നിർദ്ദേശൾ സ്‌കൂളിലും പരിശീലന ഗ്രൗണ്ടിലും പ്രദർശിപ്പിക്കണം
6. ഇൻസ്ട്രക്ടറും പരിശീലനാർത്ഥിയും കൈകൾ അണുവിമുക്തമാക്കണം
7. വാഹനം എല്ലാ ദിവസവും വാട്ടർ സർവ്വീസ് ചെയ്യണം. അണുനാശിനി ലായനി നിറച്ചിട്ടുള്ള മൂന്ന് ലിറ്റർ കപ്പാസിറ്റിയുള്ള ഹാൻഡ് സ്‌പ്രെയർ ഓരോ വാഹനത്തിലും സൂക്ഷിക്കണം
8. സമയക്രമം നിശ്ചയിക്കണം. ഒരു സമയം ഒന്നിൽ കൂടുതൽ ആളുകൾ വാഹനത്തിൽ ഉണ്ടാകരുത്
9. വാഹനത്തിന്റെ ഡോർ ഗ്ളാസുകൾ തുറന്നിടണം, എ.സി. പാടില്ല