ഇടുക്കി: കൊവിഡ്- 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജാക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡ് ഇന്ന് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ആലക്കോട് അഞ്ചാം വാർഡിലെ അഞ്ചിരിക്കവല മുതൽ ഒരുമ അസോസിയേഷൻ വരെയുള്ള ഭാഗം, നാലും അഞ്ചും വാർഡുകളിലെ കലയന്താനി കുരിശുപള്ളിക്ക് 300 മീറ്റർ ചുറ്റളവിലുള്ള ഭാഗം, വെള്ളിയാമറ്റം 1, 2, 3, 15 വാർഡുകളിൽ ഉൾപ്പെടുന്ന കലയന്താനി മുതൽ ഇറുക്കുപാലം മെയിൻ റോഡ് വരെ, ഇളംദേശം ടൗൺ മുതൽ വെട്ടിമറ്റം വരെ, വെട്ടിമറ്റം മുതൽ തേൻമാരി റോഡ് വരെ എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.