noble

ചെറുതോണി:വിവിധ നിർമാണങ്ങൾക്ക് നൽകിയിരുന്ന പെർമിറ്റുകൾ പോലും ഹൈക്കോടതി നിർദ്ദേശാനുസരണം റവന്യു ഡിപ്പാർട്ട്‌മെന്റ് ഉത്തരവനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിമാർ പിൻവലിച്ചുകൊണ്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. ഭൂപ്രശ്നങ്ങൾ ഇല്ല എന്ന ഇടതുമുന്നണിയുടെ പ്രചരണം ഇതോടെ അടിസ്ഥാനരഹിതമാണെന്ന് ബോദ്ധ്യപ്പെട്ടതായി കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ നോമ്പിൾ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ ഇരുപതാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ജെയിംസ് കുളങ്ങര അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയ് കൊച്ചു കരോട്ട്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജോസ് കുറുക്കൻ കുന്നേൽ, ടോമി തൈലംമനാൽ ,ശങ്കരൻ അളാട്ടിൽ, തങ്കച്ചൻ ആറ്റുംമേൽ, തങ്കച്ചൻ വാലുമ്മേൽ, ഇ പി ബേബി, ജോർജ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. . ഇന്ന് വെള്ളിയാമറ്റം മണ്ഡലം ഭാരവാഹികൾ സത്യാഗ്രഹം അനുഷ്ടിക്കും.പാർട്ടി ജില്ലാ സെക്രട്ടറി എം മോനിച്ചൻ ഉദ്ഘാടനം ചെയ്യും.