തൊടുപുഴ :കെ. എസ്. ആർ.ടി. സി. യിലെ ബി. എം. എസ് തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ ജില്ലാ സമ്മേളനം വീഡിയോകോൺഫറൻസ് വഴി നടന്നു. ജില്ലാ പ്രസിഡന്റ് സിബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി. എം. അരുൺ കുമാർ ഉൽഘാടനം ചെയ്തു. കെ. എസ്. ആർ. ടി. സി. യെ സർക്കാർ ഡിപ്പാർട്‌മെന്റാക്കി സംരക്ഷിക്കണമെന്നും, ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമാപന പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി കെ. എൽ. രാജേഷ് നടത്തി.. പുതിയ ഭാരവാഹികളായി സിബി വർഗീസ്(പ്രസിഡന്റ്) , അരവിന്ദ്. എസ്.(സെക്രട്ടറി )
പി. വി. രാജേഷ് (വർക്കിഗ് പ്രസിഡന്റ്) , വി. കെ. മദീഷ് കുമാർ, പി. വി.ജോണവ് (വൈസ് പ്രസിഡന്റ് മാർ), ഷിനോയ്. പി. മണി, ജയൻ പി. എസ്, പി. വി. മനോജ് (ജോ. സെക്രട്ടറിമാർ), ആർ.അദീഷ്( ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു.