റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും
തൊടുപുഴ :പട്ടയമേള ഇന്ന് രാവിലെ 11 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കുറ്റിയാർ പ്രദേശത്തെ പട്ടയഭൂമി കൈവശക്കാർക്ക് കൈമാറിയതിന്റെ പൂർത്തീകരണ പ്രഖ്യാപനവും റവന്യു മന്ത്രി നിർവ്വഹിക്കും. മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. പി ജെ ജോസഫ് എം എൽ എ സ്വാഗതം ആശംസിക്കും. എം എൽ എ മാരായ എസ്, രാജേന്ദ്രൻ, ഇ. എസ് ബിജിമോൾ, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
ആയിരത്തിലേറെ പട്ടയം
പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം ജില്ലയിൽ നടക്കുന്ന അഞ്ചാമത് പട്ടയമേളയാണിത്. 1000 ത്തിൽ പരം പട്ടയങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
കരിമണ്ണൂർ എൽ.എ ഓഫീസ് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിഭാഗത്തിലുൾപ്പെടെ 20 പേർക്കും മുനിസിപ്പാലിറ്റിയുലെ അഞ്ച് പേർക്കും, കോടിക്കുളം വില്ലേജിലെ ഏഴല്ലൂർ പ്രദേശത്തെ അഞ്ചും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 30 പേർക്കാണ് ടൗൺഹാളിൽ പട്ടയം വിതരണം ചെയ്യുന്നത്. മറ്റുള്ളവർക്ക് പട്ടയം അനുവദിച്ച ഓഫീസിൽ രേഖ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. കൊവിഡ് 19 മാനദണ്ഡ പ്രകാരം സാമൂഹിക അകലം പാലിച്ചുമാണ് പട്ടയകൈമാറ്റം