mani
രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.എം മണി നിർവഹിക്കുന്നു.

രാജാക്കാട്: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന ഹൈടെക്ക്‌ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി എം.എം മണി നിർവഹിച്ചു. വിദ്യാഭ്യാസരംഗത്ത് പിന്നോക്കംപോയാൽ ഒരു തലമുറയെ തന്നെ ബാധിക്കും. അതുകൊണ്ട് സർക്കാർ വിദ്യാഭ്യാസമേഖലയിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരിമിതികൾക്ക് പരിഹാരം കണ്ടാണ് ഓൺലൈൻ പഠനവും പരീക്ഷയും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ ഹൈടക്ക് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്‌കൂൾ മന്ദിരങ്ങൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്‌കോടി രൂപയും മന്ത്രി എംഎം മണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10.52 ലക്ഷം രൂപയുമാണ് രാജക്കാട് ഹൈടെക്ക് സ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. 16 ഹൈടെക്ക് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ സ്‌കൂൾ മന്ദിരത്തിൽ ഒരുക്കുന്നത്. സ്‌കൂൾ അങ്കണത്തിൽചേർന്നയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, രാജക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനിൽ, ത്രിതലപഞ്ചായത്തംഗങ്ങളായ എ.ഡി സന്തോഷ്, കെ.കെ രാജൻ, സ്‌കൂൾ വികസന സമിതി ചെയർമാൻബേബിലാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാകോർഡിനേറ്റർ കെ.എ ബിനുമോൻ, സമഗ്രശിക്ഷബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.കെ ഗംഗാധരൻ, രാജക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബിനോയ് എൻജോൺ, ഹെഡ്മിസ്ട്രസ് പി.ബീന തുടങ്ങിയവർ സംസാരിച്ചു.

.