രാജാക്കാട്: ആയുഷ് മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത് പരിപാടിയുടെ ഭാഗമായി ''രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും ' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ജില്ലയിൽ രാജാക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ അനുവദിച്ചതായി മന്ത്രി എംഎം മണിഅറിയിച്ചു.. ഇതിലൂടെ ആയുർവേദത്തിലെരോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രത്യേക ലഘു ചികിത്സാക്രമങ്ങൾ, ഔഷധ സസ്യങ്ങളുടെ സംരക്ഷണം, ഗൃഹ ഔഷധികളുടെ ഉപയോഗക്രമം,യോഗാ പരിശീലനം തുടങ്ങിയവ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.