രാജാക്കാട് : ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ ഒ.പിബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവ്വഹിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൊവിഡിനൊപ്പം ജീവിച്ച്, കൊവിഡിനെ പ്രതിരോധിച്ചാണ് ഇനിയുള്ള ജീവിതം. കൊവിഡ്‌കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ ആരോഗ്യ വകുപ്പ് നിർദേശങ്ങൾ അനുസരിച്ചാൽ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുവെന്നും അദ്ദഹം പറഞ്ഞു.
പത്ത് ലക്ഷം രൂപയുടെ എം.എൽ. എ ഫണ്ടും 18 ലക്ഷത്തിന്റെ ഗ്രാമപഞ്ചായത്ത് വിഹിതവുമുൾപ്പടെ 28 ലക്ഷത്തിന്റെ അടങ്കൽ തുക ഉപയോഗിച്ചാണ് പുതിയബ്ലോക്ക് പണി കഴിപ്പിച്ചത്. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി അദ്ധ്യക്ഷരായ ഇന്ദിര സുരേന്ദ്രൻ , ബിന്ദു സതീശൻ, മെഡിക്കൽ ഓഫീസർഡോ:എം.എസ്. നൗഷാദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബെന്നി പാലക്കാടൻ ബിജി സന്തോഷ്, പ്രിൻസ് മാത്യു,ശോഭന രാമൻകുട്ടി, ഗീത പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി സുജിത് കുമാർ ആർ.സി. എന്നിവർ പ്രസംഗിച്ചു.