തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ജില്ലയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്.അജി അറിയിച്ചു.സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് ജില്ലയിലെ 70 കേന്ദ്രങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളോടെ പരിപാടികളുടെ ഉദ്ഘാടനം നടക്കും.15, 16 തിയതികളിൽ വിവിധ മോർച്ചകളുടെ ആഭിമുഖ്യത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.നരേന്ദ്രമോദിയുടെ ജന്മദിനമായ 17 ന് ജില്ലയിലെ 70 പ്രമുഖ വ്യക്തികളുമായി സമ്പർക്കം നത്തും. പഞ്ചായത്ത്തലത്തിൽ 70 ആരോഗ്യ പ്രവർത്തകരെ ആദരിക്കും. 18, 19, 20 തീയതികളിൽ വാർഡ് തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പണ്ഡിറ്റ് ദീനദയാൽ ജന്മദിനമായ 25 ന് വിവിധ സ്ഥലങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഗാന്ധിജയന്തി ദിവസത്തിൽ വാർഡ് കേന്ദ്രീകരിച്ച് മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പാർട്ടിപ്രവർത്തകർ പുഷ്പാർച്ചന നടത്തും.നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിപുലമായ പരിപാടികൾ ഗാന്ധിജയന്തി ദിവസം വരെ നീണ്ടു നിൽക്കും. ജില്ലയിലെ പരിപാടികളിൽ ബിജെപി സംസ്ഥാന നേതാക്കളായ എ.കെ.നസീർ, പി.എംവേലായുധൻ, രേണുസുരേഷ്, ശ്രീനഗരിരാജൻ എന്നിവർ പങ്കെടുക്കും.