ചെറുതോണി:വനപ്രദേശത്തോട് ചേർന്നുള്ള ജനവാസമേഖലയിലേക്ക് അജ്ഞാതർ വർക്ക് ഷോപ്പ് മാലിന്യങ്ങൾ തള്ളി. പൈനാവ് 56 കോളനിക്ക് സമീപം മുക്കണ്ണൻ കുട്ടി തോട്ടിൽ പാലത്തിന്റെ സമീപത്താണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഒറ്റപ്പെട്ട മേഖലയായ ഈ പ്രദേശത്ത് വർക്ക്‌ഷോപ്പുകൾ നിലവിലില്ല. എട്ട് കിലോമീറ്റർ മാറി ചെറുതോണി പള്ളിക്കവല ഭാഗങ്ങളിലാണ് കാർ വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടെ എവിടെ നിന്നെങ്കിലുമാവാം ആളൊഴിഞ്ഞ ഈ ഭാഗങ്ങളിൽ മാലിന്യങ്ങൾ തള്ളിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഈ മാലിന്യങ്ങൾ നിക്ഷേപിച്ചതിന് സമീപത്തായാണ് ഇടുക്കി കണ്ണൻ പടി വനമേഖല.