തൊടുപുഴ : പൊതുജനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ ലഭ്യമാക്കുന്നതിലടക്കം സഹായങ്ങൾ ചെയ്യുന്നതിനായി സേവാഭാരതി തൊടുപുഴയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നു. മൂവാറ്റുപുഴ റോഡിലെ ആദം സ്റ്റാർ ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.നാളെ ഉച്ചയ്ക്ക് 12 ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി പി.ആർ.സജീവൻ ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിഡന്റ് കെ. രവീന്ദ്രനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്നചടങ്ങിൽ സംസ്ഥന,ജില്ലാ നേതാക്കൾ പങ്കെടുക്കും. ആത്മ നിർഭർ ഭാരത് അടക്കം കേന്ദ്ര -സം സ്ഥാന ഗവൺമെന്റുകൾ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ഉപദേശങ്ങളും സഹായങ്ങളും ഈ ഹെൽപ് ഡെസ്‌കിൽ നിന്നും നിന്നും ലഭിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഓഫീസ് തുറന്നു പ്രവർത്തിക്കും.