തൊടുപുഴ: പെട്ടിമുടി ദുരന്തത്തിൽ കേന്ദ്രഗവൺമെന്റ്‌സമഗ്ര പാക്കേജ്പ്രഖ്യാപിക്കമെന്ന് ഡീൻകുര്യാക്കോസ് എം.പി ലേക്‌സഭയിൽആവശ്യപ്പെട്ടു. ഇന്ത്യയിൽ തോട്ടംമേഖലയിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് പെട്ടിമുടിയിൽ ഉണ്ടായത്. മരണപ്പെട്ടവർ എല്ലാവരും തൊഴിലാളികളും പട്ടികജാതിവിഭാഗത്തിൽ പെട്ടവരുമാണ്. ഈ രണ്ടു കാര്യങ്ങളും കേന്ദ്രസർക്കാർ പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. സംസ്ഥാന സർക്കാർ തികഞ്ഞ വിവേചനമാണ് നഷ്ടപരിഹാരം വിതരണം ചെയ്ത കാര്യത്തിൽ സ്വീകരിച്ചത് . 5 ലക്ഷംരൂപ മാത്രം നഷ്ടപരിഹാരത്തുക പ്രഖ്യാപിപ്പോൾ മലപ്പുറത്ത് 10 ലക്ഷം രൂപയാണ് വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് നൽകിയത്. ഇത് പ്രഥമ ദൃഷ്ട്യാ തന്നെ വിവേചനമാണ്. പ്രധാനമന്ത്രിതന്നെ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രത്യേകമായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സീറോ അവറിൽ ഡീൻകുര്യാക്കോസ് ഉന്നയിച്ചു.