ചെറുതോണി : റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പൈനാവ്താന്നിക്കണ്ടം-മണിയറൻകുടി-മുളകുവള്ളി-അശോകകവല റോഡിന്റെ നിർമ്മാണോദ്ഘാടനം 18ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. ചെറുതോണിയിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ മന്ത്രി എംഎം മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കെഎസ്ടിപി മുഖേന അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് 86.82 കോടി രൂപയുടെ പദ്ധതിയാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴു വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. 2018ലെ പ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ച റോഡുകൂടിയാണ്. 21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർത്തിയാകുന്നതോടെ വാഴത്തോപ്പ് പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറും.
ഉദ്ഘാടന യോഗത്തിന് മുന്നോടിയായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യ രക്ഷാധികാരിയും കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം. രക്ഷാധികരികളുമാണ്. ജോസ് കുഴികണ്ടത്തിൽ (ചെയർമാൻ), പി.ബി. സബീഷ് (കൺവീനർ), റോയി കൊച്ചുപുര (വൈസ് ചെയർമാൻ), സിജി ചാക്കോ (ജോയിന്റ് കൺവീനർ), ജേക്കബ് പിണക്കാട്ട്, ഷിജോ തടത്തിൽ, സി.എം.അസിസ്, സിനോജ് വള്ളാടി, എം.വി ബേബി, സുരേഷ് പി.എസ്, സാജൻ കുന്നേൽ, സജി തടത്തിൽ തുടങ്ങിയവരുടെ നേതൃത്വതിൽ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.