ചെറുതോണ: ത്രിതല പഞ്ചായത്ത് പോലെയുള്ള ഭരണസംവിധാനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൂടിയതോടെ കേരള രാഷ്ട്രീയരംഗത്ത് സ്ത്രീകൾ അവഗണിക്കാൻ പറ്റാത്ത ശക്തിയായി മാറിയെന്നും സാമൂഹ്യസേവനരംഗത്ത് വനിതകൾ മാതൃകയാകണമെന്നും കേരള വനിതാ കോൺഗ്രസ്(എം) സംസ്ഥാനപ്രസിഡന്റ് നിർമ്മല ജിമ്മി ഓർമ്മിപ്പിച്ചു. കേരളാ വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രവർത്തകയോഗം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവർ. യോഗത്തിൽ പ്രവർത്തകർക്ക് നൽകുന്ന മാസ്‌കുകളുടെയും കൊറോണാ പ്രതിരോധമരുന്നിന്റെയും വിതരണോത്ഘാടനവും നിർമ്മലാ ജിമ്മി നിർവ്വഹിച്ചു. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എടുക്കുന്ന തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സെലിൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി അംബിക ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഷിനു സിബു, ലാലി ജോസി, റിൻസി സിബി, ഡെയ്സി സാബു, കൊച്ചുറാണി ഷാജി, ജില്ലാ ഭാരവാഹികളായ സുജാത പ്രസാദ്, ഷിജി രാജു, അന്നാമ്മ വർഗ്ഗിസ്, സാലി കിഴക്കേൽ, ജിന്റു തോമസ്, ജെസി പാറയിൽ, ജൂലി ഷിന്റോ, ബ്രിജീത്ത ബെന്നി, സിൻസി മാത്യു, ജോസി വേളാച്ചേരിൽ, ജോർജ്ജ് അമ്പഴം എന്നിവർ സംസാരിച്ചു.