രാജാക്കാട് :പഞ്ചായത്തിൽ പഴയവിടുതിയിൽ നിർമ്മിച്ച ആറാം നമ്പർ അങ്കണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി വിഹിതമായ 5 ലക്ഷം രൂപയും ഐ.സി.ഡി.എസ് വിഹിതമായ 2 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഡി സന്തോഷ്, പഞ്ചായത്തംഗങ്ങളായ ബിജി സന്തോഷ്, ശോഭനാ രാമൻകുട്ടി, പ്രിൻസ് മാത്യു, പഞ്ചായത്ത് സെക്രട്ടറി സുജിത് കുമാർ ആർ.സി, പഴയവിടുതി ഗവ. യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജോയി ആൻഡ്രൂസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉഷാ സ്റ്റീഫൻ, അങ്കണവാടി ടീച്ചർ ജാൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു.