ഇടുക്കി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാർക്കുള്ള സൗജന്യ ബീച്ച് അംബ്രല്ല വിതരണ ഉദ്ഘാടനം ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലിസിയാമ്മ ജോർജ്ജ് നിർവ്വഹിച്ചു. ക്ഷേമനിധി ബോർഡ് മെമ്പർ ടി.ബി സുബൈർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ വി.മുരളി സ്വാഗതം പറഞ്ഞു.