രാജ്യത്തിന്റെ വികസന സ്വപ്നങ്ങളിലെ പ്രധാന പങ്കാളികളെ ഓർമ്മിക്കാനും അവരുടെ പാത പിന്തുടരാനും ഒരു ദിനം; അതാണ്, "എഞ്ചിനിയേഴ്‌സ് ഡേ ". ആധുനിക ഇൻഡ്യ അഭിമാനം കൊള്ളുന്ന പല പദ്ധതികളുടെയും പിന്നിൽ പ്രവർത്തിച്ച സർ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ ജന്മദിനമാണ് എഞ്ചിനീയർമാരുടെ ദിനമായി ആചരിക്കുന്നത്. ഡാം നിർമ്മാതാവ്, സാമ്പത്തിക വിദഗ്ദ്ധൻ, രാഷ്ട്ര തന്ത്രജ്ഞൻ തുടങ്ങി വിവിധ മേഖലകളിൽ പ്രാഗൽഭ്യം പ്രകടിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു വിശ്വേശരയ്യ. അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുക എന്നതിനൊപ്പം എഞ്ചിനിയർ മേഖലയുടെ അർപ്പണ ബോധം ഊട്ടി ഉറപ്പിക്കുക എന്നിവയും ഈ ദിനത്തിന്റെ ലക്ഷ്യമാണ്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും ഈ ദിനം പ്രഭാഷണങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഈ ദിനം ആചരിക്കുകയാണ്.
തൊടുപുഴ: അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ ഇന്ന് എഞ്ചിനിയേഴ്സ് ദിനം ആചരിക്കും. എഞ്ചിനിയറിംഗ് രംഗത്തെ കുലപതി ഭാരതരഗ്ന ജേതാവായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ നൂറ്റി അറുപതാമത് ജൻമദിനം കൂടിയാണിന്ന്.കൊവിഡ് മാനദണ്ഡം പാലിച്ച്കൊണ്ട് അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സ് ഇടുക്കി ജില്ലാ കമ്മറ്റി, അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സ് സ്റ്റേറ്റ് കമ്മറ്റി എന്നിവ ഇന്ന് വൈകിട്ട് ആറിന് വെബിനാർ സംഘടിപ്പിക്കും.
ഇന്ന് വൈകിട്ട് 6.30 ന് നടക്കുന്ന ഓൺലൈൻ എഞ്ചിനിയേഴ്സ് ഡേ സെലിബ്രേഷനിൽ സംസ്ഥാന പ്രസിഡന്റ് സി. വി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മറ്റി അംഗം ബി. ശോഭനകുമാരി സ്വാഗതം പറയും. മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും വിശ്വേശ്വരയ്യഅനിസ്മരണവും സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ബൈജു നിർവ്വഹിക്കും. എൻ. എച്ച് ചീഫ് എഞ്ചിനിയർ എം. അശോക് കുമാർ , ഇറിഗേഷൻ ചീഫ് എഞ്ചിനിയർ ഡി. ബൈജു, എൽ. എസ്. ജി. ഡി ചീഫ് എഞ്ചിനിയർ കെ. ജോൺസൺ എന്നിവർ ആശംസാ പ്രസംഗം നടത്തും. മുഖ്യാതിഥിയെ റിട്ട. ഇറിഗേഷൻ ചീഫ് എഞ്ചിനിയർ കെ. എ . ജോഷി പരിചയപ്പെടുത്തും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഐ. ഐ . ടി. എം പ്രൊഫസർ ദേവദാസ് മേനോൻ മുഖ്യ പ്രഭാഷണം നടത്തും. അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസ് എച്ച് ജോൺസ് നന്ദി പറയും.