തൊടുപുഴ: ഉദ്ഘാടന ചടങ്ങിൽ 59 പേർക്കാണ് പട്ടയം നൽകിയത്. ഉടുമ്പന്നൂർ, വെള്ളിയാമറ്റം , വണ്ണപ്പുറം വില്ലേജുകളിലുള്ള ഇരുപത് പേരെ കൂടാതെ 39 മുനിസിപ്പൽ പട്ടയങ്ങളും വിതരണം ചെയ്തു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കളർ ഫോട്ടോ ചേർത്ത കമ്പ്യൂട്ടർ പ്രിന്റഡ് പട്ടയരേഖയാണ് വിതരണം ചെയ്തത്. കരിമണ്ണൂർ സ്‌പെഷ്യൽ തഹസിൽദാർ ജോസ് കെ. ജോസിന്റെ നേതൃത്വത്തിൽ ജീവനക്കാർ അവധി ദിനങ്ങൾ പോലും മാറ്റി വച്ചാണ് പട്ടയ നടപടികൾ പൂർത്തിയാക്കിയത്. ബന്ധപ്പെട്ട ആഫീസുകളിൽ നിന്ന് മറ്റുള്ളവർക്കു പട്ടയം വാങ്ങാം.