മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തെ വിവിധ വാർഡുകളിൽ വഴി വിളക്കുകൾ പ്രവർത്തിക്കുന്നില്ല . ഇതിനെതിരെ മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത്‌ കമ്മറ്റി യോഗം പ്രതിഷേധിച്ചു. ചില വാർഡുകളിൽ ആറു മാസങ്ങളായി വഴി വിളക്കുകൾ പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച് വിവിധ വാർഡ് സഭകളിലും പഞ്ചായത്തിലും പരാതികൾ പറഞ്ഞെങ്കിലും നടപടികൾ ആയില്ല. ലീഗ് പഞ്ചായത്ത് പ്രസിസന്റ് എം കെ സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം എ ഷബീർ, അൻവർ കെ എം, സമദ് നെല്ലാപ്പാറയിൽ, ബാദുഷാ അഷ്റഫ്, മാഹിൻ എൻ എച്ച്, ജമാൽ സി എം, അൽത്താഫ് എം എസ്, ബാഷിൽ അഷറഫ്, റിസ്വാൻ ഷാജി, അഫ്സൽ എം എസ്, ഷാഹിൻ എന്നിവർ സംസാരിച്ചു.