car

മുട്ടം: ടൗണിൽ കാറുകൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 10.30 നാണ് അപകടം. തോട്ടുങ്കര ഭാഗത്ത് നിന്ന് തൊടുപുഴ ഭാഗത്തേക്ക്‌ മുന്നിലും പിന്നിലുമായി വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. മുന്നിൽ പോയ കാർ പെട്ടന്ന് ബ്രെക്ക് ഇട്ടപ്പോൾ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. പരാതി ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല ന്ന് മുട്ടം എസ് ഐ പി എസ് ഷാജഹാൻ പറഞ്ഞു.